തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവം 27മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും. ദിവസവും രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് ഏഴിന് വിശേഷാൽ ദീപാരാധനയും ഉണ്ടാകും. 27ന് രാവിലെ എട്ടിന് അഖണ്ഡനാമജപയജ്ഞം, 3.45ന് കൊടിമര ഘോഷയാത്ര, വൈകീട്ട് 6.30നും ഏഴിനും മദ്ധ്യേ മേൽശാന്തി ജി.കൃഷ്ണകുമാറിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 7.30ന് നാമജപവർഷം. 28ന് രാത്രി 7.30ന് ഭക്തിഗാനമേള. 29ന് രാത്രി 7.30ന് ഗാനവിപഞ്ചിക. 30ന് രാത്രി 7.30ന് മൈലം സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന കഥാപ്രസംഗം. 31ന് വൈകിട്ട് ഏഴിന് സാമ്പ്രദായിക് ഭജൻസ്. ഏപ്രിൽ ഒന്നിന് വൈകിട്ട് 7.15ന് തിരുവാതിര. 8.30മുതൽ ചാക്യാർകൂത്ത് 9.30 മുതൽ സിനിമാതാരം ജയരാജ് വാര്യർ അവതരിപ്പിക്കുന്ന ഒറ്റയാൾപ്പൂരം. രണ്ടിന് വൈകിട്ട് 8.30മുതൽ കുട്ടികളുടെ കലാപരിപാടികൾ. മൂന്നിന് വൈകിട്ട് 7.30മുതൽ നടന്ന സ്വാതിക.നാലിന് രാവിലെ 9ന് ചൈത്രമാസ പൊങ്കാല.12.30ന് വിശേഷാൽ അന്നദാനം.3.30ന് ഓട്ടൻതുള്ളൽ.വൈകിട്ട് 7.15 മുതൽ കരോക്കേ ഗാനമേള. 9ന് കോലം വരവ്. 9.30ന് എഴുന്നള്ളിപ്പ്,സേവാ. അഞ്ചിന് രാവിലെ 6.30ന് നവകംപൂജ 3.30ന് ഓട്ടൻ തുള്ളൽ. എട്ടിന് താലംവരവ് 9.30ന് നൃത്തനൃത്യങ്ങൾ, പടയണി.