24-kozhen-sndp
അയിരൂർ കാഞ്ഞിറ്റുകര എസ്. എൻ. ഡി. പി. വി. എച്ച്. എസ് സ്‌കൂളിന്റെ 67-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : അയിരൂർ കാഞ്ഞിറ്റുകര എസ്.എൻ.ഡി.പി.വി.എച്ച്.എസ് സ്‌കൂളിന്റെ 67-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സന്തോഷ് മാരാമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി എസ്.എൻ.ഡി പി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ സ്‌കൂളിൽ നിന്നും 34 വർഷത്തെ സ്തുതിർഹ സേവനത്തിനു ശേഷം 31ന് സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക സുവർണ കുമാരി ടീച്ചറിന് ഉപഹാര സമർപ്പണം നടത്തി അനുമോദിച്ചു. തുടർന്ന് സ്‌കൂൾ യു.പി.വിഭാഗത്തിന് മാനേജ്‌മെന്റ് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വിരമിക്കുന്ന സുവർണ കുമാരി ടീച്ചർ നിർവഹിച്ചു.സ്‌കൂൾ പ്രവർത്തന റിപ്പോർട്ട് സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ബീന ടി.രാജൻ അവതരിപ്പിച്ചു. അയിരൂർ 250-ാം ശാഖാ പ്രസിഡന്റ് എ.കെ.പ്രസന്നകുമാർ,ശാഖാ സെക്രട്ടറി സി.വി.സോമൻ, ശാഖാ വൈസ് പ്രസിഡന്റ് ബി.പ്രസാദ്, അയിരൂർ ശ്രീനാരായണ മിഷ്യൻ സെക്രട്ടറി പി.എസ്.ദിവാകരൻ,​ സ്‌കൂൾ പ്രിൻസിപ്പൽ എസ്.ബിന്ദു,​സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.പ്രിജി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്കും, വി.എച്ച്.എസ്.സിക്കും ഉന്നത വിജയം നേടിയ കുട്ടികൾക്കും ശാസ്ത്ര വിഷയങ്ങളിലെ മത്സര വിജയികൾക്കുമുള്ള കാഷ് അവാർഡുകളും മൊമന്റോകളും വിതരണം ചെയ്തു.