award
സംസ്ഥാനതല കുങ്ഫു -ബ്ളാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സംസ്ഥാനതല കുങ്ഫു -ബ്ളാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുങ്ഫു ഫെഡറേഷൻ വൈസ് പ്രസിഡന്റ് എം.ജി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാസ്റ്റർ വി.എൻ.വിജയൻ ബ്ളാക്ക് ബെൽറ്റ് വിതരണം നടത്തി. ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽറ്റൺ വി.റാഫേൽ, ജിജു വൈക്കത്തുശേരി, സിബി, വാർഡ് കൗൺസിലർ മാത്യൂസ് ചാലക്കുഴി, കുങ്ഫു പരിശീലകരായ വിജയൻ, ഹരികൃഷ്ണൻ, റെജി ഈശോ എന്നിവർ സംസാരിച്ചു. 24 സ്ത്രീകൾ ഉൾപ്പെടെ 68 പേർക്ക് ബ്ളാക്ക് ബെൽറ്റ് നൽകി.