തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവം 30 മുതൽ ഏപ്രിൽ 6 വരെ നടക്കും. 30ന് രാവിലെ 6ന് ഗണപതിഹോമം. കെ. എസ്. ഡി. എസ്. ട്രസ്റ്റ് ലീഗൽ അഡ്വൈസറും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ അഡ്വ. വി. രാജശേഖർ 8.45ന് ഭദ്രദീപ പ്രകാശനം നിർവഹിക്കും. 9.30നും 10.30നും മദ്ധ്യേ കൊടിയേറ്റ്. 31ന് രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് കലശപൂജ. ശ്രീഭൂതബലി. മൂന്നാം ഉത്സവം മുതൽ ആറാം ഉത്സവം വരെ പതിവുപൂജകൾ നടക്കും. ഏപ്രിൽ 5ന് രാവിലെ 6.30ന് കലശപൂജ, 8.10ന് ഉത്സവബലി ദർശനം, വൈകിട്ട് 5.15ന് ഇസ്‌കോൺ കേരള പ്രസിഡന്റ് സ്വാമി ഡോ. ജഗത് സാക്ഷിദാസ് പ്രഭാഷണം നടത്തും. 6.15ന് ഇരുകോൽ പാഞ്ചാരിമേളം. രാത്രി 8.20ന് പള്ളിവേട്ട എഴുന്നെള്ളത്ത്. 9ന് സേവ. ഏപ്രിൽ 6ന് രാവിലെ 9.30ന് കൊടിയിറക്ക്, 10ന് ആറാട്ട് എഴുന്നെള്ളത്ത്, ഗരുഡവാഹന എഴുന്നെള്ളത്ത്. 11.30ന് വലിയകാണിക്ക, തുടർന്ന് ആറാട്ട് സദ്യ.