ആറന്മുള: നാൽക്കാലിക്കൽ വിജയാനന്ദേശ്വര ക്ഷേത്രത്തിലെയും ബാലഭട്ടാര ശ്രീവിജയാനന്ദാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിജയാനന്ദഗുരുദേവന്റെ സമാധി - പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ 1 മുതൽ 3 വരെ നടക്കും. 1ന് വെളുപ്പിന് 5ന് ഗണപതിഹവനം, ഭാഗവതപാരായണം, 2ന് വെളുപ്പിന് 5ന് ഗണപതിഹവനം, തുടർന്ന് യജ്ഞവേദിയിൽ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ. രാവിലെ 6 മുതൽ പുഷ്പാർച്ചന ജപയജ്ഞം. 3ന് വെളുപ്പിന് 5ന് ഗണപതിഹവനം, നവകം, കലശപൂജ. താഴമൺ മഠം കണ്ഠരര് മോഹനരര് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6ന് ഘോഷയാത്ര.