 
പത്തനാപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സ്റ്റേറ്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പാസ്റ്റർ ജോർജ് ഉമ്മന്റെ ഭാര്യ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരിസമാജം മുൻ സംസ്ഥാന പ്രസിഡന്റ് ശാന്തി ഭവനിൽ അന്നമ്മ ജോർജ് (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെങ്ങന്നൂർ ആറാട്ടുപുഴ ചുങ്കം കുടുംബാംഗമാണ്. മക്കൾ: വിൽജി ഉമ്മൻ, പാസ്റ്റർ ജയിംസ് ജോർജ് (ന്യൂയോർക്ക്), ഗ്രേസ് സജീവൻ, മേഴ്‌സി ജോൺ (നോയിഡ), ഏബ്രഹാം ജോർജ് (ലിവർപൂൾ). മരുമക്കൾ: വരയന്നൂർ പരത്തൻപാറയിൽ ഡോളി വിൽജി (പ്രിൻസിപ്പൽ, സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂൾ, പത്തനാപുരം), ആനിക്കാട് കണ്ണൻപ്ലാക്കൽ എൽസി ജയിംസ് (ന്യൂയോർക്ക്), കോട്ടയം കളരിക്കൽ സജീവൻ തോമസ്, നിരണം കടപ്പിലാരിൽ കെ.എൻ.ജോൺ (ഡാലസ്), ചേത്തക്കൽ വട്ടകുന്നേൽ ലിൻസി ഏബ്രഹാം (ലിവർപൂൾ).