ചെങ്ങന്നൂർ: കെ റെയിലിനെതിരെ സമരം ചെയ്യുന്നവർ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളല്ലെന്നും, തീവ്രവാദികളാണെന്നുമുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ജനവിരുദ്ധവും തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ അപമാനിക്കലുമാണെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആരോപിച്ചു. .
യാതൊരുവിധ കേന്ദ്രാനുമതികളും ഇല്ലാതെ 1961ലെ സർവേ ആൻഡ് ബൗണ്ടറീസ് ആക്ടിനും 2013 ലെ കേന്ദ്ര പുനരധിവാസ നിയമത്തിനും വിരുദ്ധമായാണ് അതിക്രമിച്ചുകയറി കല്ലിടുന്നത്. തടയാൻ ശ്രമിക്കുന്നവരെ പൊലീസ് അക്രമിക്കുന്നു., സമരത്തിൽ തീവ്രവാദികൾ ഉണ്ടെങ്കിൽ അവരുടെ മേൽ നിയമ നടപടിസ്വീകരിക്കണം . അതിന് കഴിയാത്ത പക്ഷം മന്ത്രി മാപ്പ് പറയണം