കോന്നി: തണ്ണിത്തോട് മേക്കണ്ണത്ത് ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി.തണ്ണിത്തോട് ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച പ്രസാദാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിനെ ശബരിമല വനത്തിൽ തുറന്നുവിട്ടു. തണ്ണിത്തോട് ഡെപ്യൂട്ടി ഗ്രേഡ് റേഞ്ച് ഓഫീസർ ആർ.സുനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എസ് മനോജ്‌, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എസ് ശ്രീരാജ്, എം.എസ് ഷിനോജ്, വി.ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.