abhirami-
അഭിരാമി വരച്ച ചിത്രം ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് കൈമാറുന്നു

കോന്നി : വ്യത്യസ്തമായ ആശയങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ എസ്.എസ്. അഭിരാമിയും ബി.അഭിനന്ദും.

സ്കൂളിലെ ആനുവൽ ഡേ സെലിബ്രേഷനിൽ ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർക്ക് ചിത്രം വരച്ചു നൽകി അഭിരാമി കൈയടി നേടിയിരുന്നു. സംസ്ഥാന ഇലക്ഷൻകമ്മിഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ അഭിരാമി ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യരിൽ നിന്ന് സമ്മാനം വാങ്ങിയിരുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ദേശീയ തലത്തിലുള്ള ചിത്രരചന മത്സരങ്ങളിലും ഇന്റർനാഷണൽ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സി.ബി.എസ്.സി കലോത്സവത്തിൽ ജില്ലാതലത്തിൽ ഓയിൽ പെയിന്റിംഗിലും പോസ്റ്റർ ഡിസൈനിംഗിലും ഒന്നാംസമ്മാനം നേടി. പത്തനംതിട്ട ടൗൺ ഹാളിൽ അഭിരാമിയുടെ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. എനർജി കൺസർവേഷൻ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത 40 ചിത്രകാരിൽ ഒരാളാണ്. പത്തനംതിട്ട താഴെവെട്ടിപ്രം കാർത്തികയിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ ടി.എം.സുരേഷ് ബാബുവിന്റെയും, റവന്യു വകുപ്പിലെ ഉദ്യോഗസ്ഥ എസ്.എസ്. ഷീജയുടെയും മകളാണ് ഇൗ പത്താം ക്ലാസ് വിദ്യാർത്ഥിനി. അഭിജിത് സഹോദരനാണ്.

ശ്രീനാരായണ പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയായ അഭിനന്ദ് പെൻസിൽ ഡ്രോയിംഗിലും ഷെയ്‌ഡിങ്ങിലും അക്രിലിക്ക് പെയിന്റിംഗിലും സജീവമാണ്. മുറിഞ്ഞകൽ മ്ലാന്തടം പ്രിയ സദനത്തിൽ, ബിസിനസുകാരനായ ടി.പി.ബിജുകുമാറിന്റെയും പന്തളം ചിത്ര നഴ്സിംഗ് ഹോമിലെ അസോസിയേറ്റ് പ്രൊഫസർ വി.ആർ. ശ്രീദേവിയുടെയും മകനാണ്. പ്രകൃതി ദൃശ്യങ്ങളും വന്യജീവികളും കേരളകലകളും ഗ്രാമീണദൃശ്യങ്ങളും അഭിനന്ദ് വരച്ചുകൂട്ടുന്നു. എട്ടാം ക്‌ളാസ് വിദ്യാർത്ഥിനി അവന്തിക സഹോദരിയാണ്.