പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിന് 44 , 41, 3578 രൂപ വരവും , 43,86,36,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് . നെല്ലുല്പാദനം വർദ്ധിപ്പിച്ച് പള്ളിക്കൽ റൈസ് വിപണിയിലെത്തിക്കുന്നതിന് 23 ലക്ഷം രൂപ വകയിരുത്തി. എല്ലാ കാർഷിക വിളകളെയും സംരക്ഷിക്കുന്നതിനും കൃഷി ചെയ്യുന്നതിനുംവിപണനം ചെയ്യുന്നതിനുമായി 31 ലക്ഷം രൂപ വകയിരുത്തി കർഷക ജ്യോതി പദ്ധതി നടപ്പിലാക്കും. ക്ഷീരഗ്രാമമായി പ്രഖ്യാപിച്ചിട്ടുള്ള പള്ളിക്കൽ പഞ്ചായത്തിൽ പാലുത്പാദനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തമാകുവാൻ 96 ലക്ഷം രൂപയും വകയിരുത്തി. സ്വയംതൊഴിൽരംഗത്ത് എൽ.ഇ.ഡി ബൾബുകളുടെ നിർമ്മാണ ഉദ്പാദനം നടത്തുന്നതിന് തേജസ് എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി 8 ലക്ഷം രൂപയും വനിത സ്വയം തൊഴിൽ പദ്ധതികൾക്കായി 11 ലക്ഷം രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയ്ക്കായി 90 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് 73 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് 4 കോടി 75 ലക്ഷവും വകയിരുത്തി. പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി 2 ലക്ഷത്തി പതിനായിരം രൂപ വകയിരുത്തി.