bjat
അടൂർ നഗരസഭയുടെ പുതുക്കിയ ബജറ്റ് വൈസ് ചെയർപേഴ്സൺ ദിവ്യാറജി മുഹമ്മദ് അവതരിപ്പിക്കുന്നു.

അടൂർ : നഗരത്തിന്റെ കാലോചിതമായ വികസനം ലക്ഷ്യമിട്ട് ഒൻപതിന കർമ്മപദ്ധതികൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള 2022 - 2023 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ നഗരസഭാ വൈസ്ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് അവതരിപ്പിച്ചു. ബഡ്ജറ്റ് അവതരണ യോഗത്തിൽ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. മുൻ നീക്കിയിരുപ്പ് ഉൾപ്പെടെ 68.86 കോടി രൂപ വരവും 59.67 കോടി രൂപ ചെലവും 9.19 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

പ്രധാന പദ്ധതികൾ

@ നഗരസഭ ഒന്നാം വാർഡിൽ വാങ്ങിയ സ്ഥലത്ത് വാതക ശ്മശാന നിർമ്മാണത്തിന് - 3.50 കോടി

@ റവന്യൂ വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ പഴയ ടൗൺനിന്ന സ്ഥലത്ത് കിഫ്ബി സഹായത്തോടെപുതിയ ടൗൺ ഹാൾ നിർമ്മാണത്തിന് - 1 കോടി.

@ കിഫ്ബി അനുവദിച്ച 11 കോടി രൂപ ചെലവഴിച്ച് പുതുവാക്കൽ ഏലായിൽ നവീന സ്റ്റേഡിയം പൂർത്തിയാക്കൽ.

@ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ബൈപാസ്ജംഗ്ഷൻ, നെല്ലിമൂട്ടിൽപടി, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉദ്യാനങ്ങൾ, ദിശാബോർഡുകൾ, സായാഹ്ന വിശ്രമത്തിനുതകുന്ന കേന്ദ്രങ്ങൾ എന്നിവയാഥാർത്ഥ്യമാക്കുന്നതിനും നഗരസുരക്ഷയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിൽ സി. സി. ടി. വി സ്ഥാപിക്കുന്നതിനും - 15 ലക്ഷം

@ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കുന്നതിനായി നഴ്സിംഗ് പാസായ നഗരവാസികൾക്ക് പരിശീലനം നൽകി ജീവനക്കാരുടെ സഹായികളാക്കി പ്രതിമാസം ഹോണറേറിയം നൽകുന്ന 'മാലാഖകൂട്ടം' പദ്ധികൾക്കായി - 5 ലക്ഷം.

@ മാലിന്യ സംസ്കരണ പ്ളാന്റിന് - 50 ലക്ഷം.

@ പാമ്പേറ്റുകുളത്തിനോട് ചേർന്ന് നിർമ്മിക്കുന്ന സാംസ്കാക നിലയം പൂർത്തീകരിക്കൽ, ചിൽഡ്രൻസ് പാർക്ക്, പെഡസ്റ്റൽ ബോട്ടിംഗ് സംവിധാനങ്ങൾക്ക് - 20ലക്ഷം.

@ വനിതകൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനും വനിതാ മുന്നേറ്റം ലക്ഷ്യമാക്കിയും നഗരത്തിൽ ഷീ ലോഡ്ജ്, ഷീ ഒാട്ടോ സംവിധാനം - 12 ലക്ഷം.

@നിലാവ് പദ്ധതിയുടെ ഭാഗമായി അയ്യായിരത്തിലധികം ലൈറ്റുകൾ സ്ഥാപിക്കുന്നതിനും വൈദ്യുതി ലൈനുകൾ നീട്ടുന്നതിനുമായി - 38 ലക്ഷം.

@പാലിയേറ്റീവ് കെയർ പദ്ധതികൾ, വയോജന പാർക്കുകളുടെ നിർമ്മാണം - 25 ലക്ഷം.

@സർക്കാർ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് - 25 ലക്ഷം.

@റോഡുകൾ, തോടുകൾ എന്നിവയുടെ നവീകരണം - 3.32 കോടി,