 
പത്തനംതിട്ട: സെന്റ്പീറ്റേഴ്സ് ജംഗ്ഷനും കളക്ടറേറ്റ് കവാടത്തിനുമിടയിൽ യാത്രാക്കാരെ വീഴ്ത്താൻ കമ്പി. പൊതുമരാമത്ത് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് വാഹനമിടിച്ച് തകർന്ന കമ്പി നടപ്പാതയിൽ കിടക്കുകയാണ്. റോഡിനടിയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ഇരുമ്പ് തൂണ് നടപ്പാതയിൽ വീണിട്ട് ഒരാഴ്ചയോളമായി. ചതുരാകൃതിയിൽ ബോർഡ് ഉറപ്പിച്ചിരുന്ന കമ്പിക്കിടയിൽ കാലുടക്കിയാൽ അപകടം ഉറപ്പാണ്. തിരക്കേറിയ റോഡിന് വശത്തെ ഫുട്പാത്തിന് വീതി കുറവാണ്. ഫുട്പാത്തിന് കുറുകെ റോഡിലേക്കാണ് കമ്പി വീണുകിടക്കുന്നത്. തിരുവല്ല, അടൂർ ഭാഗങ്ങളിൽ നിന്നുളള വാഹനങ്ങൾ ഫുട്പാത്തിലാണ് പാർക്ക് ചെയ്യുന്നത്. ഇരുമ്പുകമ്പി മുറിച്ചുമാറ്റാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.