പത്തനംതിട്ട:പത്തനംതിട്ട നഗരസഭയിൽ 74.11 കോടി രൂപ വരവും 64.25 കോടി ചെലവും 9.85 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. കുടിവെള്ളം, ആരോഗ്യം, കായിക മേഖലകൾക്കാണ് മുൻഗണന. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ .ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

കുമ്പഴയിൽ നഗരസഭയുടെ സോണൽ ഓഫീസ് ആരംഭിക്കും. അങ്കണവാടികൾ സ്മാർട്ടാക്കും. ക്ലാസ് മുറികൾ പൊടിരഹിതമാക്കാൻ ഡസ്റ്റ് ഫ്രീ ക്ലാസ് റൂം പദ്ധതി ആരംഭിക്കും. നഗരസഭാ കെട്ടിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. ബാക്കിയാകുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്ക് വിൽക്കും.

കെ.കെ.നായർ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന് 50 കോടി

നഗരസഭ ബസ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിന് 5 കോടി .കുടിവെള്ള പദ്ധതികൾക്ക് 25 കോടി രൂപ .ആരോഗ്യ മേഖലയ്ക്ക് 5.35 കോടി. പാർപ്പിട മേഖലയ്ക്ക് 7 കോടി. തൊഴിലുറപ്പ് പദ്ധതി 8.38 കോടി. റോഡ്, ഓട നവീകരണം 4.75 കോടി. ശബരിമല ഇടത്താവള നവീകരണം 1 കോടി. കൃഷി മേഖലകൾക്ക് 40 ലക്ഷം. പട്ടികജാതി പട്ടികവർഗ ക്ഷേമം 74 ലക്ഷം. പത്തനംതിട്ട മത്സ്യ മാർക്കറ്റ് 1 കോടി. കുമ്പഴ മത്സ്യമാർക്കറ്റ് 3.5 കോടി. വൃദ്ധ ജനങ്ങളുടെ ക്ഷേമം 40 ലക്ഷം. ഭിന്നശേഷിക്കാരുടെ ക്ഷേമം 60 ലക്ഷം. തെരുവ് വിളക്കുകളുടെ പരിപാലനം 75 ലക്ഷം. ഉറവിട മാലിന്യ സംസ്‌കരണം 1 കോടി. കലാസാംസ്‌കാരിക യുവജന ക്ഷേമം 66 ലക്ഷം. ഊർജ സംരക്ഷണം 2 കോടി. ദാരിദ്ര്യ ലഘൂകരണം 2.4 കോടി. കായിക രംഗം 21 ലക്ഷം. മൃഗസംരക്ഷണം 27 ലക്ഷം. നീർച്ചാലുകളുടെ സംരക്ഷണം 25 ലക്ഷം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപ. എ.ബി.സി പദ്ധതിക്കായി 10 ലക്ഷം രൂപ,. കുമ്പഴ ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരണത്തിന് 25 ലക്ഷം രൂപ. ജനറൽ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ 3 കോടി രൂപ

പദ്ധതികൾ