തിരുവല്ല: ഡയറ്റിന്റെ മികവ് പദ്ധതിയിൽ അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂൾ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂൾ വിഭാഗത്തിലാണ് നേട്ടം. സ്‌കൂളിലെ ‘ഊർജതന്ത്ര പഠനത്തിലെ തൊഴിൽ സാദ്ധ്യതകൾ’ എന്ന പ്രവൃത്തിയാണ് നേട്ടത്തിന് കാരണമായത്. ഡയറ്റ് കോ-ഓർഡിനേറ്റർ ഡോ. കെ.കെ.ദേവി, ഡോ. വിജയമോഹൻ, റിസർച്ച് ഓഫീസർ അജി, ലക്‌ചറർ മിലീന ജെയിംസ് എന്നിവർ വിലയിരുത്തൽ നടത്തി.