അടൂർ : സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ സെന്ററിൽ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്ന് പെയിന്റിംഗ് പരിശീലനത്തിന് അപേക്ഷക്ഷണിച്ചു. റീജിയണൽ എൻജിനീയർ, സംസ്ഥാന നിർമ്മിതി കേന്ദ്രം, മണക്കാല, 691551 എന്ന വിലാസത്തിൽ മാർച്ച് 30 ന് വൈകിട്ട് 3 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. പരിശീലന കാലയളവിൽ സർക്കാർ നിരക്കിലുള്ള സ്റ്റൈപെന്റ് ലഭിക്കും. ഫോൺ 04734 296587, 811882860