അടൂർ: കനത്ത വേനൽച്ചൂടിൽ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ ഒരുക്കിയ സൗജന്യ തണ്ണീർ പന്തൽ നൂറുകണക്കിന് യാത്രക്കാർക്കും വിദ്യാത്ഥികൾക്കും ആശ്വാസമായി. അഞ്ഞൂറോളംപേർക്ക് തണ്ണി മത്തൻ ജ്യൂസ് നൽകി. കവി വിനോദ് മുളമ്പുഴ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലും സൗജന്യ തണ്ണീർ പന്തൽ ഒരുക്കും, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അദ്ധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി,സയ്യിദ്‌ ബാഫഖ്റുദ്ദീൻ, സുധീർ വഴിമുക്ക്,നാസർ കോട്ടമുകൾ, ഫഖ്റുദ്ദീൻ സഖാഫി മലപ്പുറം,ഷാജി പേരാപ്പിൽ, ദാവൂദ് കളത്തിൽ, മുഹമ്മദ് ഷാനി, താഹ,അബ്ദുൽ സലാം സഖാഫി,എന്നീവർ നേതൃത്വം നൽകി.