ഇലന്തൂർ : സാമൂഹിക ആരോഗ്യ കേന്ദ്രവും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ദ്വിതീയ പാലിയേറ്റീവ് സംഗമം പരിയാരം എസ്.എൻ.ഡി.പി ഹാളിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ ഉദ്ഘാടനം ചെയ്തു. ഇലന്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എം.എസ്.സിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ആർ.മായ മുഖ്യ പ്രഭാഷണം നടത്തി.ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ. ഗീതമ്മ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആതിര, ശ്രീവിദ്യ, ജിജി ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാർ,ജെ.എച്ച്.ഐ സാബു ജോർജ്, വ്യപാരി വ്യവസായി സംഘടനയുടെ ഭാരവാഹി സനൽ, മേരി ഫിലിപ്പ്, ഇലന്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ തുടങ്ങിയവർ സംസാരിച്ചു. ആശാ വർക്കേഴ്‌സ് കലാപരിപാടികൾ അവതരിപ്പിച്ചു.