മല്ലപ്പള്ളി : പുല്ലുകുത്തി നൂറോമാവ് റോഡിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നെടുംകുന്നം ഭാഗത്തു നിന്നും മല്ലപ്പളളി ഭാഗത്തു നിന്നും വരുന്ന ബസുകളും ഭാരവാഹനങ്ങളും നൂറോമാവ്, ആരാമറ്റം ജംഗ്ഷൻ, കാവനാൽകടവ് വഴി സഞ്ചരിക്കണമെന്ന് കേരള ജല അതോറിട്ടി അടൂർ പ്രൊജക്ട് ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു.