പത്തനംതിട്ട : കെ - റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ഐക്യകർഷക സംഘം ആറൻമുള നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ജി വിജയദേവൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ആറൻമുള നിയോജക മണ്ഡലം സെക്രട്ടറി ജോൺസ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് വർഗീസ്, എസ്.എസ് സുധീർ, കലാനിലയം രാമചന്ദ്രൻ നായർ, പ്രൊഫ.ഡി ബാബു ചാക്കോ, പെരിങ്ങര രാധാകൃഷ്ണൻ, ഡോ.വയ്യാങ്കര രാജഗോപാൽ, രാജേന്ദ്രൻ ചെട്ടിയാർ,കെ.പി പ്രഭാകരൻ, പി.കെ അശോകൻ എന്നിവർ സംസാരിച്ചു.