പള്ളിക്കൽ: പട്ടികജാതി വിഭാഗത്തെ പൂർണമായും അവഗണിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മുണ്ടപ്പള്ളി സുഭാഷ് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകാൻ പറഞ്ഞിട്ടുള്ള പദ്ധതികൾ പോലും ബഡ്ജറ്റിൽ ഇല്ല. ഒരു വർഷമായി പുതിയ റോഡ് പഞ്ചായത്തിൽ നിർമ്മിച്ചിട്ടില്ല. ഈ വർഷം 23 വാർഡുകളിലായി 70 ലക്ഷം രൂപയാണ് വകയിരുത്തിയത്. ശ്മശാന നിർമ്മാണത്തിന് മുൻകാലങ്ങളിൽ ഫണ്ട് മാറ്റിവച്ചിരുന്നു. ഇപ്പോൾ അതില്ല. തെരുവിളക്കുകൾ കത്തിക്കാൻ നടപ്പാക്കിയ ഗ്രാമ ജ്യോതി പദ്ധതി പരാജയമായിരുന്നു. ഈ ബഡ്ജറ്റിൽ അതും ഉപേക്ഷിച്ചെന്നും സുഭാഷ് പറഞ്ഞു.