കൊടുമൺ: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സ്‌നേഹസ്പർശത്തിന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. രോഗികൾക്ക് സാമ്പത്തിക സഹായവും കിറ്റുകളും നൽകി. വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുജോർജ് ഉദ്ഘാടനം ചെയ്തു. സ്‌നേഹസ്പർശം കോർഡിനേറ്റർ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജയൻ നായർ, കൊടുമൺ മണ്ഡലം പ്രസിഡന്റ് മുള്ളൂർ സുരേഷ്, സാറാമ്മ സജി, വള്ളിക്കോട് പഞ്ചായത്ത് മുൻ അംഗം ബിജു ജോയ്, കൊടുമൺ മണ്ഡലം സേവാദൾ പ്രസിഡന്റ് യാശോദാ മോഹൻദാസ്,മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഡാനിയേൽ കുറ്റിയിൽ, വർഗീസ് പാക്കണ്ടതിൽ, കുഞ്ഞുമോൻ, പൊന്നൂസ് സാമുവൽ പുതുപ്പറമ്പിൽ, എബ്രഹാം സാമൂവൽ കോപ്പാറ, കരുപയ്യൻ ചെട്ടിയാർ, സാമൂവൽ കാഞ്ഞിരത്തിൻമൂട്ടിൽ, സൂസമ്മാ ഡാനിയേൽ, കൃഷ്ണൻ അങ്ങാടിക്കൽ, ജോയിച്ചായൻ തുണ്ടിയിൽ, കുഞ്ഞുമോൻ, സാദാനന്ദൻ അങ്ങാടിക്കൽ എന്നിവർ പങ്കെടുത്തു.