അടൂർ : പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ശനിയാഴ്ച അടൂർ വൈ. എം. സി എ ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് തോമസ് ജോൺ മോളേത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പൊലീസ് മേധാവി സ്വപ്നിൻ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംഘടനയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കും. കലാ - കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച സംഘടനാ അംഗങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും നഗരസഭാ ചെയർമാൻ ഡി. സജി ആദരിക്കും. മുൻ സംസ്ഥാന സെക്രട്ടറി ടി. എം. ഹനീഫ സംസാരിക്കും.