award
വിജ്ഞാനോത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദന സമ്മേളനം ശാസ്‌ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ ഡോ.ആർ. വിജയമോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അഴിയിടത്തുചിറ ഗവ.ഹൈസ്കൂളിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികളെ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പും ചേർന്നു നടത്തിയ വിജ്ഞാനോത്സവത്തിൽ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിഷത്ത് വിദ്യാഭ്യാസ സമിതി ജില്ലാ കൺവീനർ ഡോ.ആർ. വിജയമോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡി.പി, അജി വിജയികൾക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ ഡോ. ദേവി കെ.കെ, മിലീന ജയിംസ്, അജേഷ് എന്നിവർ സംസാരിച്ചു. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുത്തത്.