പന്തളം: നാടക പ്രവർത്തകരുടെ സംഘടനയായ നാടക് പത്തനംതിട്ട ജില്ലാ കമ്മിറ്റി, തുമ്പമൺ രചന ആർട്‌സ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷം 27 ന് തുമ്പമണ്ണിൽ നടക്കും. രചന ആർട്‌സ് ക്ലബ് പ്രസിഡന്റ് കെ.സതീഷ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം നാടക് ജില്ലാ പ്രസിഡന്റ് നാടകക്കാരൻ മനോജ് സുനി ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രേൻ സന്ദേശം നൽകും. നാടക് കാർഡ് ആദ്യ വിതരണം നാടക് ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ കവി വാഴമുട്ടം മോഹനന് നൽകി നിർവഹിക്കും. ആർട്ടിസ്റ്റ് കേശവൻ പുരസ്‌കാര ജേതാവ് തോമ്പിൽ രാജശേഖരനെ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ ആദരിക്കും. പ്രിയതാ രതീഷ്, കെ .പി. എ. സി സജി, ഫെബി തുമ്പമൺ, മഞ്ചുനാഥ് തട്ടയിൽ, കെ.എസ്. ബിനു എന്നിവർ സംസാരിക്കും. സതീഷ് പി .ബാബു എറണാകുളത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള തിയേറ്റർ വർക്‌​ഷോപ്പ് നടക്കും.തുടർന്ന് സുനിൽ സരിഗയുടെ ലഘു നാടകം, അജയ് ഉദയന്റെ ക്ലൗൺ ഡ്രാമ, രചന ചിൽഡ്രൻസ് ക്ലബിന്റെ വിവിധ കലാവിഷ്‌കാരങ്ങൾ എന്നിവ അരങ്ങേറും.