 
തിരുവല്ല: ഇലക്ട്രിസിറ്റി വർക്കർമാരുടെ പ്രൊമോഷൻ ഉടൻ നൽകുക, മുടങ്ങിക്കിടക്കുന്ന ആശ്രിത നിയമനങ്ങൾ ഉടൻ നൽകുക, വൈദ്യുതി ബോർഡിനും ജീവനക്കാർക്കും എതിരായ വ്യാജപ്രചരണങ്ങൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടിയു) തിരുവല്ലാ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ ട്രഷറർ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.എൻ. മധു അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി ജുഷുപീറ്റർ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി ജോസഫ്, ബിജു.ജെ, ട്രഷറർ സന്തോഷ് എം. എ, അനിൽകുമാർ കെ.പി എന്നിവർ സംസാരിച്ചു.