 
പന്തളം: ക്ഷീരകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജൻസികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷയായിരുന്നു. തുമ്പമൺ മുട്ടം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ .കെ .കരുണാകരൻ. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, പന്തളം നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ, പോൾരാജൻ, അഡ്വ. രാജേഷ് കുമാർ റ്റി .എ, അനീഷ് ബി. എസ്, സുരേഖ നായർ, വി .എം .മധു, ശോഭ മധു, ഗീത റാവു, ബീനാ വർഗീസ്, തോമസ് ഡി. വർഗീസ്, ഗിരീഷ് കുമാർ ജി,സുനിത ബീഗം ഇ, കെ .എ .തമ്പാൻ, സജി പി .വിജയൻ, ചന്ദ്രലേഖ .എൽ തുടങ്ങിയവർ സംസാരിച്ചു.
അടൂർ വെറ്ററിനറി പോളി ക്ലിനിക്കിലെ സർജൻ ഡോ. വിഷ്ണു .എസ് സെമിനാർ നയിച്ചു.