 
മല്ലപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മദ്ധ്യവയസ്കനെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റുചെയ്തു. കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ പാഴയൊരുത്തിക്കൽ വീട്ടിൽ സജി (മാത്യു പി. വർഗീസ് -55)ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം ചെങ്ങരൂരിൽ നിന്ന് മല്ലപ്പള്ളിക്കു വന്ന ബസിൽവച്ചാണ് പെൺകുട്ടിക്കു നേരെ അതിക്രമം ഉണ്ടായത് . തുടർന്ന് പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.. പ്രതിയെ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരും നാട്ടുകാരും തടഞ്ഞുവച്ചിരിക്കുന്നതറിഞ്ഞെത്തി അറസ്റ്രുചെയ്യുകയായിരുന്നു. എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്..ഐ ആദർശ്, ഉദ്യോഗസ്ഥരായ ഷഫീക്ക് , ജൂബി, രതീഷ്, ഷെറീന എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.