 
തിരുവല്ല: മുത്തൂരിലെ ഓക്സിജൻ സ്ഥാപനത്തിൽ റിപ്പയർ ചെയ്യാൻ കൊടുത്ത ഫോൺ ശരിയാകാത്തതിനെ തുടർന്ന് സ്ത്രീ ജീവനക്കാരെ ആക്രമിച്ച രണ്ടുപേർ പിടിയിൽ. കുറ്റൂർ കൊച്ചുപറമ്പിൽ വിദ്യാധരൻ (53), മല്ലപ്പള്ളി മാങ്ങാകുഴി വള്ളിക്കാട്ടിൽ സജി വർഗീസ് (53) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം കടയിലെത്തിയ ഇവർ ഫോണിന്റെ തകരാർ പരിഹരിക്കാത്തത് സംബന്ധിച്ച് ബഹളമുണ്ടാക്കിയപ്പോൾ പൊലീസിൽ വിളിച്ചറിയിച്ച കുറ്റപ്പുഴ കോട്ടാലി ആറ്റുചിറയിൽ കൊച്ചുമോൾ മോൻസിയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരി ദൃശ്യയെ തള്ളിവീഴ്ത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് കടയിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.