അടൂർ:ഡ ൽഹിയിൽ യു.ഡി.എഫിന്റെ എം.പി മാരെ കൈയേറ്റം ചെയ്ത പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് അടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ടിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബിജു വർഗീസ്, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, ഗോപു കരുവാറ്റ, ഫെന്നി നൈനാൻ,സലാവുദ്ദീൻ, മോനച്ചൻ കല്ലുവിള, വി.വി വർഗീസ്, എബി തോമസ്,അനു വസന്തൻ, ശ്രീലക്ഷ്മി ബിനു എന്നിവർ പ്രസംഗിച്ചു. ഏഴംകളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.എ.ലത്തിഫ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡി.സി.സി മെമ്പർ പി.കെ. മുരളി ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജീദേവി, ജോയി കൊച്ചുതുണ്ടിൽ, ജയിംസ് കക്കാട്ടുവിള ശാന്തികുട്ടൻ, സുരേഷ് കുമാർ, സണ്ണി ഡാനിയേൽ, വിജയൻ നായർ, ഷെറിൻ കുഞ്ഞുകുഞ്ഞ്, ടിറ്റോ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.