ചിറ്റാർ: ജനശ്രീ മ്യൂച്വൽ ബനിഫിറ്റ് ട്രസ്റ്റ് പത്തനംതിട്ടയിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയ അംഗങ്ങൾക്കായി ചിറ്റാറിൽ അദാലത്ത് നടത്തി. ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലീലാരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ മ്യൂച്വൽ ബനിഫിറ്റ് ട്രസ്റ്റ് ജില്ലാ മാനേജർ എം.സി.ഗോപാലകൃഷ്ണപിള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ.സൗദമിനി, ചിറ്റാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ആർ.ശ്രീധരൻ, ജനശ്രീ മണ്ഡലം ചെയർമാൻ കെ.കെ.ഭാസ്‌കരൻ, സെക്രട്ടറി എച്ച് കാസിംകുട്ടി, ട്രഷറർ മധുസൂധനൻ, സി ബി ഒ സബീന ബീഗം എന്നിവർ സംസാരിച്ചു. ജനശ്രീ ജില്ലാ കമ്മിറ്റി അംഗം സൗദാമിനിയെ ആദരിച്ചു.