പന്തളം : സംസ്ഥാന സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം തെക്കേക്കര യൂണിറ്റിന്റെ 30-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് വി.ജി.ഭാസ്‌കരകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ. ആർ. ഗോപിനാഥൻ, കെ. വി. കേശവകുറുപ്പ് , കെ. പൊന്നമ്മ, എം. കെ. മുരളീധരൻ, എം. കെ. ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. ജി. ഭാസ്‌കരക്കുറുപ്പ് (പ്രസിഡന്റ്), സി. രാമചന്ദ്രൻ നായർ, കെ. പൊന്നമ്മ, എം. എൻ. സോമൻ (വൈസ് പ്രസിഡന്റുമാർ), കെ. വി. കേശവ കുറുപ്പ് (സെക്രട്ടറി) പി. ഡി. ജോയി, എം. കെ. ബാബു, കെ. എൻ. മോഹൻ. (ജോ. സെക്രട്ടറിമാർ), എം.എൻ.പ്രസാദ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.