 
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെ 2022- 23 വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ബിനു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചെർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് . എം.എ ജമീലബീവി അവതരിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ബിന്ദു ചന്ദ്രമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം. ഈപ്പൻ വർഗീസ് എന്നിവർ പങ്കെടുത്തു.
17.62 കോടി വരവും, 17.50 കോടി ചെലവും 12.30 ലക്ഷം നീക്കിയിരിപ്പും ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 30 ലക്ഷം രൂപയും വഴിവിളക്കു വൈദ്യുതലൈൻ നീട്ടുന്നതിനായി 5 ലക്ഷം രൂപയും, റോഡു പുനരുദ്ധാരണത്തിനായി 56 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡിതര പുനരുദ്ധാരണത്തിനായി 52 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി പെൺകുട്ടികളുടെ വിവാഹ ധന സഹായം, ക്ഷീരവികസനം, മൃഗസംരക്ഷണം, പട്ടികജാതിവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തിഗത ആനുകൂല്യ സബ്സിഡിയായി 1.60കോടി രൂപയും, അതി ദരിദ്രരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി 5 ലക്ഷം രൂപയും, പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ പരിപാലനത്തിനായി 2 ലക്ഷം രൂപയും വകയിരുത്തി. പ്രകൃതി ദുരന്ത നിവാരണപ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപയും വാതിൽപ്പടി സേവനങ്ങൾക്കായി 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി 1. 65കോടി രൂപയും പഞ്ചായത്ത് കാര്യാലയത്തിന്റെ നിർമ്മാണത്തിനായി
ഒരു കോടി രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.