പന്തളം: എം.പിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്ത നടപടിയിൽ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. എം.പിമാരെ മർദ്ദിച്ച ഡൽഹി പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപെട്ടു. യോഗത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവു കാലായിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ ചെയർമാൻ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹ്മാൻ, കെ. പി.മത്തായി, ശോശാമ്മ ജോൺസൻ, ജാക്കിഷ് ബെന്നി പുതിയവീട്ടിൽ, നീഷാ ഷാജഹാൻ, സാബു ജോർജ്, ഗീവർഗീസ് സാം തോമസ് എന്നിവർ സംസാരിച്ചു.