പത്തനംതിട്ട: ആശ്രയ കമ്മ്യൂണിറ്റി ഫാർമസിയുടെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ കുമ്പളാംപൊയ്കയിൽ വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. എൻ. യശോധരൻ, എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പദ്മകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കോമളം അനിരുദ്ധൻ, വാർഡ് മെമ്പർമാരായ വർഗീസ് സുകേഷ് കുമാർ, സ്വപ്ന സൂസൻ ജേക്കബ് എന്നിവർ പങ്കെടുത്തു.