മല്ലപ്പള്ളി: ആനിക്കാട്ടിലമ്മ ശിവപാർവതീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഏപ്രിൽ 6 ന് കൊടിയേറി 13 ന് സമാപിക്കും. 6 ന് വൈകിട്ട് 7. 30 ന് ക്ഷേത്രം തന്ത്രി അക്കിരമൺ കാളിദാസഭട്ടതിരിപ്പാടിന്റെയും ആനന്ദ് നാരായണഭട്ടതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് തിരുവരങ്ങ് ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് അച്യുതൻ നിർവഹിക്കും. 9 ന് ഭജന,7 ന് വൈകിട്ട് ഗോകുൽമാരാർ കീരിക്കടിന്റെ സോപാനസംഗീതം. 7.30 ന് ഭജന . 8 ന് രാവിലെ 10 ന് അൻപൊലി വഴിപാടും പറവഴിപാടും. വൈകിട്ട് 7 ന് കഥകളി .
9 ന് രാത്രി 8ന് സമേഷ് അയിരൂരും സംഘവും അവതരിപ്പിക്കുന്ന മധുമൊഴി സംഗീതം, 10 ന് രാവിലെ 11 ന് ഉത്സവബലിദർശനം വൈകിട്ട് 7.30ന് അർച്ചനയുടെ മതപ്രഭാഷണം. 8.30 ന് നാഗർകോവിൽ നൈറ്റ് ബേഡ്‌സിന്റെ ഗാനമേള. 10 ന് കാവടി ഹിഡുംബൻപൂജ, 11 ന് വൈകിട്ട് 7.30 ന് സുമേഷ് മല്ലപ്പള്ളി,ജയരാജ് ചമ്പക്കര,മനോജ് പാമ്പാടി എന്നിവർ നയിക്കുന്ന ഗാനസന്ധ്യ,രാത്രി 10 ന് കാവടിവിളക്കും കുംഭകുടവും. 12 ന് രാവിലെ 10 ന് കാവടി നിറയ്ക്കൽ, 11 മുതൽ കാവടി ഘോഷയാത്രയും കുംഭകുടവും,ഉച്ചയ്ക്ക് 1 ന് കാവടി അഭിഷേകം. വൈകിട്ട് 6.30 ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം. 7 ന് സേവ,10 ന് പള്ളിവേട്ട.. 13 ന് രാവിലെ പൊങ്കാലയുടെയും പുണ്യം പൂങ്കാവനം പദ്ധതിയുടെയും ഉദ്ഘാടനം ഐ ജി പി.വിജയൻ നിർവഹിക്കും. 9 ന് ആനയൂട്ട്, 10 ന് ഭജനാഞ്ജലി. വൈകിട്ട് 5.30 ന് കൊടിയിറക്ക്,7 ന് ഭജൻസ്,രാത്രി 8 ന് ആറാട്ട്,10 മുതൽ ആറാട്ട് വരവ്,തുടർന്ന് കളമെഴുത്തും പാട്ടും