h
ഡൽഹിയിൽ എം.പിമാരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി മുൻ പ്രസിഡൻ്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഡൽഹിയിൽ മാർച്ച് നടത്തിയ യു. ഡി .എഫ് എം. പിമാരെ മർദ്ദിച്ച പൊലീസ് നടപടിക്കെതിരെ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. എ.സുരേഷ് കുമാർ, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, ജോൺസൻ വിളവിനാൽ, എം.സി ഷെറീഫ് , സജി കെ. സൈമൺ, നഹാസ് പത്തനംതിട്ട, റെനീസ് മുഹമ്മദ്, അജി അലക്സ്, സി കെ അർജുനൻ, രാജു നെടുവേലി മണ്ണിൽ, അഫ്സൽ വി.ഷെയ്ഖ്, പ്രിനു റ്റി മാത്യൂസ്, ജോസ് കൊടുംന്തറ, നിഷാദ് ആനപ്പാറ, ബിപിൻ ബേബി, മുഹമ്മദ് റോഷൻ, ജെബിൻ കുഴിക്കാല, റ്റെറിൻ മല്ലപ്പുഴശേരി, ജോയൽ മാത്യു, അനസ് അഞ്ചക്കാല എന്നിവർ പ്രസംഗിച്ചു.