മല്ലപ്പള്ളി: കെ.റെയിൽ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മല്ലപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ പദയാത്ര നാളെ മൂന്നിന് കുന്നന്താനം ജംഗ്ഷനിൽ ആരംഭിക്കും. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് നയിക്കുന്ന പദയാത്ര ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. പദയാത്ര വൈകിട്ട് 5ന് മല്ലപ്പള്ളിയിലെത്തിച്ചേരും തുടർന്ന് നടക്കുന്ന കെ-റെയിൽ വിരുദ്ധ സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. കല്ലൂപ്പാറ, കുന്നന്താനം പഞ്ചായത്തുകളിൽ പദ്ധതിമൂലം കുടിയിറക്കപ്പെടേണ്ടി വരുന്ന കുടുംബങ്ങൾക്കൊപ്പം പരിസ്ഥിതി സരക്ഷണ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും പദയാത്രയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം , ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ്കുമാർ വടക്കേമുറി, വൈസ് പ്രസിഡന്റ് സി.വി.ജയൻ, ട്രഷറർ സി.ജി മന്മഥൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 10 കിലോ മീറ്റർ ദൂര പരിധിയിലുള്ള നൂറിലധികം കുടുംബങ്ങളാണ്‌ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നതെന്ന് അവർ പറഞ്ഞു. നടയ്ക്കൽ മഹാദേവ ക്ഷേത്രം, മഠത്തിൽക്കാവ് ഭഗവതിക്ഷേത്രത്തിന്റെ മൂലസ്ഥാനമായ മഠം, അമ്പാടി ശ്രികൃഷ്ണ സ്വാമിക്ഷേത്രം, മുണ്ടുകുഴി പള്ളി എന്നീ പുരാതനങ്ങളായ ആരാധനാലയങ്ങളും കുടിയൊഴിക്കപ്പെടും. .