ചെങ്ങന്നൂർ: കെ-റെയിൽ നടപ്പിലായാൽ ലഭിക്കുന്ന കമ്മിഷന്റെ സിംഹഭാഗം തട്ടിയെടുക്കാൻ സ്വന്തം മണ്ഡലത്തിലെ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളെ തീവ്രവാദികളായി മന്ത്രി സജി ചെറിയാൻ ചിത്രീകരിച്ചതായി യു.ഡി.എഫ്. ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. മന്ത്രി നിലപാട് തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെയർമാൻ ജൂണി കുതിരവട്ടവും കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാറും ആവശ്യപ്പെട്ടു.