ചെങ്ങന്നൂർ: ഇന്ധനവില വർദ്ധനവ് പിൻവലിക്കണമെന്നും കേരളത്തെ സാമ്പത്തിക കടക്കെണിയിലാക്കുന്ന കെ- റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സായാഹ്നധർണ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. ഷിബു ഉമ്മൻ അദ്ധ്യക്ഷനായി. ജൂണി കുതിരവട്ടം, ജിജി എബ്രഹാം കറുകേലിൽ, ചാക്കോ കൈയ്യത്ര, റെജി ജോൺ, ജോൺ പാപ്പി, അനിയൻ കോളൂത്ര, മോൻസി മൂലയിൽ, ജോസ് പൂവനേത്ത്, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.