varmaraja
വർമ്മ രാജ

കോഴിക്കോട്: കോട്ടൂളി 'പഞ്ചവടി"യിൽ റിട്ട. കേണൽ എൻ.ആർ.ആർ. വർമ്മ രാജ (86) ബംഗളൂരുവിൽ നിര്യാതനായി.

റിട്ട. ആർമി ഓഫീസേഴ്സ് അസോസിയേഷൻ, എക്സ് സർവീസ് മെൻ ലീഗ്, ലയൺസ് ക്ലബ് എന്നിവയുടെ ഭാരവാഹിയായിരുന്നു.

തിരുവല്ല നെടുമ്പുറത്ത് പുത്തൻകൊട്ടാരത്തിൽ പരേതയായ ഉമപ്രഭ അമ്മ രാജയുടെയും പന്തളം കൊട്ടാരത്തിൽ പരേതനായ പി.ജെ.രാമവർമ്മയുടെയും മകനാണ്. ഭാര്യ: അമ്മിണി വർമ്മ രാജ. മക്കൾ: കേണൽ ഉദയ് വർമ്മ (ബംഗളൂരു), ഉമ ശേഖർ (ഡെൽഹി), റിട്ട. കമഡോർ വിജയ് വർമ്മ (ടാറ്റ, ജാംഷഡ്പൂർ). മരുമക്കൾ: ഷീന വർമ്മ, രമേഷ് ശേഖർ (ഡെൽഹി), ധന്യ വർമ്മ.
സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 ന് കോഴിക്കോട് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.