abraham-
എബ്രഹാം കുര്യാക്കോസ്

ചെങ്ങന്നൂർ:കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ തെക്കെടത്ത് വീട്ടിൽ ഉതുപ്പാൻ ഏബ്രഹാമിന്റെയും അച്ചുക്കുട്ടി ഉതുപ്പാന്റെയും മകൻ എബ്രഹാം കുര്യാക്കോസ് (ബാബു-46)ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. സംസ്‌കാരം പിന്നീട്. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകും വഴി ബുധനൂർ പാണ്ടനാട് റോഡിൽ സിമന്റ് ഗോഡൗണിനു സമീപം മേക്കര ജംഗ്ഷനിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഏബ്രഹാമിനെ ഉടൻതന്നെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. മക്കൾ: ആൽബിൻ കുര്യാക്കോസ്, അയോണ കുര്യാക്കോസ്.