പത്തനംതിട്ട: 28, 29 തീയതികളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഞായറാഴ്ച റേഷൻ കട തുറക്കണമെന്ന സർക്കാർ നിർദ്ദേശം അംഗീകരിക്കില്ലെന്ന് ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ബി സത്യനും ജനറൽ സെക്രട്ടറി ആർ.വിജയൻ നായരും അറിയിച്ചു. റേഷൻ വ്യാപാര സംഘടനകൾ തൊഴിലാളി സംഘടന അല്ലാത്തതിനാൽ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ല.