പന്തളം: യു.ഡി.എഫ് എം.പി മാരെ ഡൽഹിയിൽ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് കുരമ്പാലമണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. മുൻ എം.എൽ.എ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.എൻ തൃദീപ്, ബിജു ഫിലിപ്പ്, നൗഷാദ് റാവുത്തർ, ബി.നരേന്ദ്രനാഥ്, രാജേന്ദ്രപ്രസാദ്, അനിതാ ഉദയൻ, ശങ്കരൻ കുട്ടി, ജോണിക്കുട്ടി എന്നിവർ നേതൃത്വം നൽകി.