 
പത്തനംതിട്ട: മലയാലപ്പുഴയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഉടമയ്ക്ക് പരിക്കേറ്റു. മലയാലപ്പുഴ ക്ഷേത്രത്തിനടുത്ത് ബിജു ഹോട്ടൽ നടത്തുന്ന പ്ലാവിറ ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹം തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മലയാലപ്പുഴയ്ക്ക് പോകുംവഴി മുസലിയാർ കോളേജിന് സമീപത്തുവച്ചായിരുന്നു അപകടം. 500 അടി താഴ്ചയിലേക്ക് വീണ ഓട്ടോറിക്ഷ നിശ്ശേഷം തകർന്നു. തെറിച്ചു പോയ ബിജുവിന്റെ തലയ്ക്കും വാരിയെല്ലിനുമാണ് പരിക്ക്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.