കോന്നി: പെൻഷൻ വിതരണം തുടർച്ചയായി വൈകുന്ന സർക്കാർ നടപടിയിൽ ട്രാൻസ്‌പോർട് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ യൂണിറ്റ് പ്രതിഷേധിച്ചു. ശശിധരൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.സദാനന്ദൻ, വി.ജെ.ഡാനിയേൽ, കെ.ശിവശങ്കർ, ആർ.സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.