1
കാഞ്ഞിരത്തും കാവ്.

തെങ്ങമം: നാല് വർഷം മുൻപ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ കാഞ്ഞിരത്തും കടവിൽ പാലം നിർമ്മാണത്തിന് 4 കോടി അനുവദിച്ചു എന്ന പ്രഖ്യാപനം വന്നപ്പോൾ പ്രദേശത്തുകാർ ഏറെ സന്തോഷിച്ചു. അവർ മത്സരിച്ച് സർക്കാരിന് ആശംസഅറിയിച്ച് ഫ്ലക്സ് ബോർഡുകൾ നിരത്തി . അന്നുമുതൽ പാലം വരുന്നതും കാത്തിരിപ്പാണ്. പാലം മാത്രം വന്നില്ല. ജനപ്രതിനിധികളോട് പാലം വാരാത്തതെന്തെന്ന ചോദ്യത്തിന് ബഡ്ജറ്റിലുണ്ടന്നാണ് മറുപടി. പള്ളിക്കലാർ കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന പള്ളിക്കൽ പഞ്ചായത്തിലെ ചെറുകുന്നം 23- വാർഡിലാണ് കാഞ്ഞിരത്തുംകടവ് . 100 മീറ്റർ പാലം വന്നാൽ തീരുന്ന യാത്രാ ദുരിതത്തിന് കിലോമീറ്റർ സഞ്ചരിക്കുകയാണ് ഈ നാട്ടുകാർ. ചെറുകുന്നം അന്നപൂർണേശ്വരി ക്ഷേത്രം , വില്ലാടസ്വാമി ക്ഷേത്രം , തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ എന്നിവടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ്. പള്ളിക്കലാറിന്റെ തീരത്ത് ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം ഉള്ളതിനാൽ ചെറുകുന്നം ഭാഗത്തുനിന്ന് ധാരാളം കർഷകർ കടവിനക്കരെ കൃഷി ചെയ്യുന്നുണ്ട്. രണ്ട് പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന പാലം പ്രാദേശിക വികസനത്തിന് വലിയ മുതൽ കൂട്ടാകും. ബഡ്ജറ്റിൽ പാലത്തിന് തുക അനുവദിച്ചതിന്‌ശേഷം മണ്ണുപരിശോധന നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നു. വർഷം ഒന്നു കഴിഞ്ഞെങ്കിലും മണ്ണ് പരിശോധനയും നടന്നില്ല. പാലം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

- കാഞ്ഞിരത്തുംകടവ് പള്ളിക്കൽ പഞ്ചായത്തിലെ ചെറുകുന്നം 23-ാം വാർഡിൽ

-നിർമ്മാണത്തിന് 4 കോടി അനുവദിച്ചു

- ഇതുവരെ മണ്ണുപരിശോധന നടന്നിട്ടില്ല