
അടൂർ :ഹയർ സെക്കൻഡറി പരീക്ഷാഡ്യൂട്ടിക്കായി മാനദണ്ഡങ്ങൾ ലംഘിച്ച് തയ്യാറാക്കിയ അദ്ധ്യാപകരുടെ പട്ടിക പിൻവലിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡ റി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മൂല്യനിർണയം നടത്തേണ്ട ഉത്തര കടലാസുകളുടെ എണ്ണം വലിയതോതിൽ വർദ്ധിപ്പിച്ചത്, ഉത്തര കടലാസിനുള്ളിൽ മാർക്കിടാൻ അനുവദിക്കാതിരിക്കുന്നത്, പുനർ മൂല്യനിർണയത്തിൽ ഉണ്ടാകുന്ന മാർക്ക് വ്യതിയാനത്തിന്റെ പേരിൽ അദ്ധ്യാപകർക്കെതിരെ എടുത്തകടുത്ത ശിക്ഷാ നടപടികൾ എന്നിവ പ്രതിഷേധാർഹമാണെന്ന് എ.എച്ച് എസ് ടി എ ജില്ലാ സെക്രട്ടറി ചാന്ദ്നി പറഞ്ഞു.