കോന്നി: കൂടൽ ജംഗ്‌ഷനിൽ വാഹനത്തിൽ വഴിയോര പച്ചക്കറി കച്ചവടം നടത്തിയവരും, വ്യാപാര സ്ഥാപങ്ങളിൽ പച്ചക്കറി കച്ചവടം നടത്തിയവരും തമ്മിൽ വാക്കേറ്റവും, സംഘർഷവും. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ പച്ചക്കറി കച്ചവടം നടത്തുന്നവർ തങ്ങളുടെ കടകൾക്ക് മുൻപിൽ വാഹനത്തിലെത്തി പച്ചക്കറി കച്ചവടം നടത്തുന്നവരെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്. പച്ചക്കറി കടകൾക്ക് മുൻപിൽ വാഹനങ്ങളിലെത്തി കച്ചവടം നടത്തുന്ന സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൂടൽ യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി.