നാരങ്ങാനം: പഞ്ചായത്തിൽ 10.69 കോടി വരവും 10.20 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് അംഗീകാരമായി. മാലിന്യ സംസ്‌കരണത്തിന് കാൽ കോടി രൂപാ നീക്കിവെച്ച് മാലിന്യ മുക്ത ഗ്രാമം ലക്ഷ്യമിടുന്ന പദ്ധതിയാണ് പ്രധാനം. ലൈഫ് ഭവനപദ്ധതിക്ക് 35 ലക്ഷവും പഞ്ചായത്ത് സ്റ്റേഡിയത്തിന് 25 ലക്ഷവും, കുടിവെള്ള പദ്ധതിക്ക് 30 ലക്ഷവും വകകൊള്ളിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ തടത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു.