റാന്നി : റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം 27ന് 10.30 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയാണ് ഒന്നരക്കോടി രൂപയിലധികം ചെലവഴിച്ച് ഓക്സിജൻ പ്ലാന്റ് നിർമ്മിച്ച് നൽകിയത്. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.